Dec 17, 2007

വയലറ്റ്‌ പൂവിന്‌

മൗനത്തിന്റെ ചക്രവാളത്തില്‍
നീയെനിക്കു എടുത്തുവെച്ച
ഭാഷയില്ലാത്ത സ്വപ്‌നങ്ങള്‍ക്ക്‌,

ഇരുണ്ട രാത്രിയിലെപ്പോഴോ തകര്‍ന്നുവീണ
നിലക്കണ്ണാടിയുടെ മായക്കാഴ്‌ചകള്‍ തന്ന
നീറ്റുന്ന നോവുകള്‍ക്ക്‌,

ശിശിരം പൊഴിച്ച മരങ്ങളുടെ
കണ്ണീരിന്‌ മുകളിലൂടെ കടന്നു പോകുമ്പോള്‍
‍അലകളിലെവിടെയോ വീണു ചിതറിയ കണ്ണൂനിര്‍തുള്ളികള്‍ക്ക്‌,

പഴകി തേഞ്ഞടര്‍ന്ന യാത്രാമൊഴികള്‍ക്ക്‌,
നീ വിട പറയുമ്പോള്‍ കൈകുമ്പിളിലവശേഷിപ്പിച്ച
തണുത്ത കൈവിരലിന്റെ നേര്‍ത്ത വിറയലിന്‌,

എന്റെ ഈ ഈറന്‍ വയലറ്റ്‌ പൂവിന്‌

ഓര്‍മ്മയില്‍ വാടിയ മന്ദാരക്കാടുകളും
കാലത്തെ സ്‌‌പര്‍ശിക്കാതെപോയ എന്റെ സ്വപ്‌നങ്ങളും
ഇതേ എനിക്കു തരാനുള്ളു, ഇത്ര മാത്രം.

12 comments:

കാവലാന്‍ said...

ആമിയുടെ കവിതവായിക്കുമ്പോള്‍‍, ചാഞ്ഞുപെയ്യുന്ന മഴച്ചാറ്റലേറ്റു നഷ്ടസ്വപ്നങ്ങളില്‍ മുഴുകിയിങ്ങനെ അലസമായ് നടക്കുന്നതു പോലെയാണ്. വളരെ നന്നായിട്ടുണ്‍ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൂട്ടുകാരീ, നല്ല വരികള്‍...

Unknown said...

ആമി ഫിലിം ഫെസ്റ്റിന് വന്നിട്ടുണ്ടാര്‍ന്നോ?

ഏ.ആര്‍. നജീം said...

നന്നായിരിക്കുന്നു..!
അഭിനന്ദനങ്ങള്‍

ശ്രീലാല്‍ said...

:) സൂര്യനെയും പുലരിയേയും ഒന്നും കാക്കണ്ട. ആസ്വദിക്കൂ എഴുത്ത്.

ഓട്ടക്കൊലുസ്സ് പ്രയോഗം മനസ്സിലായില്ലാട്ടോ.. !

ആമി said...

കണ്ണൂരാന്‍, കാവലാന്‍, പ്രിയ ഉണ്ണികൃഷ്‌ണന്‍, വിശ്വനാഥന്‍ (വന്നിരുന്നു കെട്ടൊ), ഏ.ആര്‍. നജീം, ശ്രീലാല്‍ നല്ലത്‌ ചൊല്ലിയതിന്‌ നന്ദി.

Unknown said...

ചക്കപ്പഴം തിന്ന സായിപ്പ്‌

very interesting story
http://thatskerala.blogspot.com/

The Autumn Leaves In a Winterdawn said...

I found nothing attractive in these repeated emotional monotonous crap that you are writing...

ABHILAASH said...

Its so impressive keepit up dear

pranams.

ADVOCATE said...

Bhasha kurekkoodi Shradhichupayogikkanam ennu thonnunnu.

Unknown said...

aamise...., njanippo oru pazhaya kaalathe kurich orthu..marine drive le kaattum,kaazhchakalum nunanju thamanna enna perine pati paranja aa sahyanam.. pinne ath nammal chaarthikodutha aa kadhaapaatratheyum...
ninte blog nannayirikkunnu... ninte vaakkukalum..

lakshmi

Sujith said...

nicce