Feb 28, 2008

അവനെന്റെ ആകാശം

നിനക്കറിയാമോ

ഞങ്ങളുടെ

ആത്മബന്ധത്തിന്റെ

ആഴവും പരപ്പും.

നീ കരുതുന്ന,

പ്രണയമെന്ന

ചെറുചില്ലയില്‍

‍ഞങ്ങളെ

തൂക്കിയൊതുക്കാനൊക്കില്ല

ഞങ്ങളുടെ

മനോഹരമായ

ഈ ബന്ധത്തെ

നിനക്കൊട്ടും

മനസ്സിലാവില്ല

പരസ്‌പരമുള്ള

അറിവില്‍

‍നിറഞ്ഞുതുളുമ്പുന്ന

എന്റെ മനസ്സിലെ

ഒരു മുയല്‍കുഞ്ഞാണവന്‍

‍അവനെന്റെ ആകാശമാണ്‌

എന്റെ സ്വപ്‌നങ്ങളുടെ

പട്ടങ്ങള്‍

ഞാന്‍ ഉയരെ പറത്തുമ്പോള്‍

‍കാറ്റിലവയെ പൊട്ടിച്ചുകളയാതെ

ലക്ഷ്യത്തിലെത്താന്‍

‍കൈത്താങ്ങു തരുന്ന,

എന്റെ സ്‌നേഹത്തിന്റെ,

വിശ്വാസത്തിന്റെ,

സാഹോദര്യത്തിന്റെ

ആകാശമാണവന്‍.

12 comments:

G.MANU said...

“അറിയുവാനാവില്ല എന്നെ നിനക്കൊട്ടും
അറിവിന്നുമപ്പുറത്താണെന്റെ താമസം”

(അനുബന്ധമായി എഴുതിയതാട്ടോ..

നന്നായി

ഡോക്ടര്‍ said...

ജീവിതമെന്ന സാഗരത്തില്‍ മനുഷ്യന്റെ ആത്മ താളംമാണ് പ്രണയം ...നന്നായിടുന്ദ് കൂട്ടുകാരി ...

നിലാവര്‍ നിസ said...

ഈ ആഴം തുടരട്ടേ.. കവിതയിലും, പ്രണയമെന്ന വാക്കിലൊതുക്കാത്ത സ്നേഹ ബന്ധത്തിലും..

വല്യമ്മായി said...

:)

ശ്രീ said...

നല്ല വരികള്‍, ആമീ...
ആ സ്നേഹം എന്നെന്നും നിലനില്‍ക്കട്ടെ!
:)

കണ്ണൂരാന്‍ - KANNURAN said...

പൊട്ടാത്ത പട്ടം പോലെ സ്വപ്നങ്ങള്‍ പറന്നു നടക്കട്ടെ..

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴവില്ലിന്‍ നിറങ്ങള്‍ പോലെമനസ്സിലൊരായിരം
വര്‍ണ്ണങ്ങളായ്‌ ആമിയുടെ സ്വപ്നലോകത്തില്‍ പ്രണയത്തിന്റെ സ്വര്‍ണ്ണരഥത്തിലേറി പറന്നുയരൂ.
ആമി പറഞ്ഞപോലെ നന്മയുടേയും സ്നേഹത്തിന്റേയും ആ നീലാകാ‍ശത്തില്‍

ഇവിടെ വരാന്‍ കാരണം ദാ ഇവിടെഈ ബ്ലോഗ് ആണ്.
ഇതെന്റെ ഫ്രണ്ടാണ് അവള്‍ ഇനി എഴുതില്ല എന്ന് പറഞ്ഞൂ പെട്ടെന്ന് ന്യൂ പോസ്റ്റ് ഓണ്‍ ആമി എന്ന് കണ്ടപ്പോള്‍ ശരിക്കും ഒന്ന് ഞെട്ടിട്ടൊ.
ആശംസകള്‍ ആമി എഴുതൂ ഇനിയും സ്നേഹത്തിന്റെ ലോകത്തിലേയ്ക്ക്..

ഫസല്‍ ബിനാലി.. said...

പ്രണയമെന്ന
ചെറുചില്ലയില്‍
‍ഞങ്ങളെ
തൂക്കിയൊതുക്കാനൊക്കില്ല

Good

Gopan | ഗോപന്‍ said...

നല്ല വരികള്‍, ആമി.

sv said...

എന്റെ ചിറകിനു ആകാശവൂം നീ തന്നു..
നിന്നാത്മ ശിഖരത്തില്‍ ഒരു കൂടു തന്നു...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ഉപാസന || Upasana said...

നല്ല വരികള്‍
:-)
ഉപാസന

തമനു said...

പേരിലെ സാമ്യം കണ്ട് വന്നതാണ് ഇവിടെ..

നല്ല വരികള്‍..


:)