Jun 3, 2008

ഇന്നമമമാര്‍ -II


.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
.
ഒരു വിഷുക്കാലം മനസ്സിലിന്നും ആര്‍ദ്രതയോടെ നിറഞ്ഞു നില്‍ക്കുന്നു. ഞാനും അനിയത്തിയും അനിയനും കൂടെ ഒരു വിഷുക്കണി ഒരുക്കി. അലാറം വെച്ച്‌ പുലര്‍ച്ചക്കുതന്നെ എണീറ്റ്‌ അടുത്ത വീടുകളിലെല്ലാം കണി കാണിക്കാന്‍ പോയി. ഇന്നമ്മമാര്‍ക്കായിരുന്നു ആദ്യ കണി. അതും തീര്‍ത്തും സര്‍പ്രൈസ്‌ ആയി. തലേന്ന്‌ ഇന്നമ്മമാരുടെ വീട്ടിലെ മാവില്‍ നിന്നടര്‍ത്തിയെടുത്ത മാങ്ങയും കടച്ചക്കമരത്തില്‍ നിന്നൊടിച്ച കടച്ചക്കയും പടിഞ്ഞാറ്റിയിലെ കൃഷ്‌ണവിഗ്രഹവും ലീല തമ്പുരാട്ടി പറഞ്ഞുതന്ന അഷ്ടമംഗല്യകൂട്ടും വാല്‍ണ്ണാടിയും കണി വെള്ളരിയും കോടിയും സ്വര്‍ണ്ണവുമൊക്കെ വെച്ച്‌ ഞങ്ങളൊരുക്കിയ കണി ഇന്നമ്മമാരെ കുറച്ചൊന്നുമല്ല സന്തോഷിപ്പിച്ചത്‌. ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അത്ര പ്രാധാന്യത്തോടെ അവര്‍ക്കുമാത്രമായൊരു കണിയൊരുക്കലെന്ന്‌ കണ്ണു നിറഞ്ഞു കൊണ്ട്‌ പിന്നീടെപ്പൊഴോ ചെറിയ ഇന്നമ്മ അമ്മയോടു പറഞ്ഞത്‌ ഞാനറിഞ്ഞു.

വാക്കുകള്‍ വല്ലാതെ പിശുക്കുന്ന വലിയ ഇന്നമ്മ അന്ന്‌ തന്റെ സമ്പാദ്യകുടുക്ക പൊളിച്ച്‌ എണ്ണിനോക്കുകപോലും ചെയ്യാതെ ഒരു കുടന്ന നാണയം വാരിയെടുത്തു കണിയുരുളിയിലേക്കിട്ടു.

വിഷുക്കണിയോടെ ഞങ്ങള്‍ കുട്ടികള്‍ ധനികരായി. അഭിമാനത്തിന്റേതായിരുന്നു ആ വിഷുക്കാലം ഒരു ദിവസത്തെ കഠിനപരിശ്രമത്തിന്റെ ഫലമായിരുന്നു ആ കണിയൊരുക്കല്‍. അന്നത്തെ ആ സന്തോഷം പിന്നീടൊരിക്കലും, ഒന്നിനും പ്രതിഫലം വാങ്ങിയപ്പോള്‍ ഉണ്ടായിട്ടില്ല. അത്ര സന്തോഷം. മാതൃഭൂമി ആഴ്‌ചപ്പതിപ്പിലെ ബാലപംക്തിയില്‍ ആദ്യമായി കവിത പ്രസിദ്ധീകരിച്ചു വന്നപ്പോഴോ അതിന്റെ പ്രതിഫലം മണിയോര്‍ഡറായി കൈപ്പറ്റിയപ്പോഴോ ഒന്നും തോന്നിയിട്ടില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം ആദ്യ സാലറി വാങ്ങിച്ചപ്പോള്‍ പോലും. എന്തിന്റേയും മൂല്യം അതിന്റെ വലിപ്പ-ചെറുപ്പങ്ങള്‍ മാത്രമല്ല അതുമായി ബന്ധപ്പെട്ട മറ്റു ചിലതില്‍കൂടിയാണെന്ന്‌ കാലം പഠിപ്പിക്കുകയായിരുന്നു.

പലപ്പോഴും ഞാനാലോചിച്ചിട്ടുണ്ട്‌ ഇന്നമ്മമാരുടെ മരണത്തിനിപ്പുറം എന്തായിരുന്നു പശ പോലെ അവരുടെ ഹൃദയവുമായി എന്നെ സദാ കൂട്ടികെട്ടിയിരുന്നതെന്ന്‌. ഒരുപക്ഷെ മറ്റു പലയിടത്തും അവഗണിക്കപ്പെടുമ്പോഴും കളിയാക്കലുകള്‍ ഏറ്റുവാങ്ങേണ്ടി വന്നപ്പോഴും ഇന്നമ്മമാര്‍ നല്‍കിയ സ്‌നേഹമാവാം, പിന്തുണയാവാം അതിനു കാരണം.

അഞ്ചാം ക്ലാസ്സുവരെ ഉറക്കത്തില്‍ കിടക്കപായയില്‍ മുള്ളിയ കുട്ടിയെ, രണ്ടു കിലോമിറ്ററോളം ബസ്സില്‍ പോകുമ്പോഴേക്കും ഛര്‍ദ്ദിക്കുന്ന കുട്ടിയെ വീട്ടുകാര്‍ പോലും കളിയാക്കാനും കൂട്ടുകാര്‍ അപമാനിക്കാനും തുടങ്ങിയപ്പോള്‍ ഓടി ചെന്ന്‌ സങ്കടം പറയാന്‍ ഇന്നമ്മമാരുണ്ടായിരുന്നു, ആ കുഞ്ഞു വീട്ടിലെന്നും.

കളിയാക്കുന്നവര്‍ കളിയാക്കട്ടെ മോളു മിടുക്കി കുട്ടിയാവുമെന്ന്‌ ആശ്വസിപ്പിക്കാന്‍, മറ്റുള്ളവര്‍ കുറ്റങ്ങളും കുറവുകളും ചൂണ്ടി "ആശയെ പോലെയാകൂ, സൗമ്യയെപോലെയാകൂ, രേഖയെപോലെയാകൂ" എന്നൊക്കെ ഉപദേശിച്ചുകൊണ്ടിരുന്നപ്പോള്‍ "മോള്‌ ആരെ പോലേയും ആവണ്ട, മോളു മോളായാല്‍ മതി" എന്നു പറയാന്‍, മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളില്‍ മുങ്ങിപ്പോയ എന്റെതു മാത്രമായ ഗുണങ്ങളെ എനിക്കു തന്നെ കാണിച്ചു തന്ന്‌, "എന്തായാലെന്താ മോളു നന്നായി കവിത എഴുതുന്നുണ്ടല്ലൊ, നന്നായി കഥ പറയാനറിയാല്ലോ മോള്‍ക്ക്‌, മോളു വരച്ച ചിത്രങ്ങള്‍ എത്ര നല്ലതാ" എന്നൊക്കെ ഒരു കുഞ്ഞു ആത്മാഭിമാനത്തിന്റെ തിരിവെട്ടം തെളിയിക്കാന്‍ ഒക്കെ ആ ചെറിയ ഇന്നമ്മയേ ഉണ്ടായിരുന്നുള്ളു അന്ന്‌.

ഒരു പക്ഷേ ഇന്‍ഫീരിയോരിറ്റി കോംപ്ലക്‌സിന്റെ ആഴക്കടലില്‍ മുങ്ങി പോവേണ്ട ഒരു കുട്ടിയെ താനെന്തായിരിക്കുന്നുവോ അതില്‍ അഭിമാനിക്കാന്‍ പഠിക്കൂ എന്ന മഹദ്‌ വചനം എനിക്കു തന്നത്‌ കേവലം നാലാം ക്ലാസ്സ്‌ വിദ്യാഭ്യാസം മാത്രമുള്ള ചെറിയ ഇന്നമ്മയായിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം ഓഷോ വചനങ്ങളില്‍ ഇതേ സാരമുള്ള വചനങ്ങള്‍ കണ്ടപ്പോള്‍ മനസ്സില്‍ പറഞ്ഞുപോയി : -നിങ്ങളിതു പറയുന്നതിനും പത്തു പന്ത്രണ്ടു വര്‍ഷങ്ങള്‍ക്കപ്പുറം എന്റെ ചെറിയ ഇന്നമ്മ എന്നോടു പറഞ്ഞിരുന്നു ഇതത്രയും എന്ന്‌. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ബാലപാഠങ്ങള്‍ക്ക്‌ കുറേക്കൂടെ നല്ല ഒരു ഭാഷ നല്‍കി ഞാനതിനെ ഇങ്ങിനെയാക്കി മാറ്റി :"I am unique, Nobody else is like me, nobody else has ever like me and nobody else is evergoing to be like me. I'm simply unique"

അന്ന്‌ ദു:സ്വപ്‌നങ്ങള്‍ കണ്ട്‌ കിടക്കപായയില്‍ മുള്ളിയ, ബസ്സില്‍ കയറിയാല്‍ ഛര്‍ദ്ദിക്കുമെന്ന ഒറ്റ കാരണത്താല്‍ യാത്രകള്‍ വിലക്കപ്പെട്ട കുട്ടി. പത്താം ക്ലാസ്സു വരെ ഒരു എസ്‌കര്‍ഷനും പോവാന്‍ അനുവാദമില്ലാതിരുന്ന കുട്ടി. ഇന്ന്‌ യാത്രകള്‍ ജീവിത വ്രതമാക്കി, ഏതു നട്ട പാതിരിക്കും കേരളത്തിലെവിടേയും യാത്ര ചെയ്യാന്‍ പഠിച്ചു. ആദ്യമെല്ലാം "ഈ പെണ്ണെന്താ നട്ട പാതിരക്ക്‌ ഒറ്റക്ക്‌, ഒറ്റക്ക്‌" എന്ന്‌ മൂക്കത്തു വിരല്‍ വെച്ചവരുടെ മുന്നിലൂടെ മുപ്പതും നാല്‍പതും തവണ തനിച്ചു യാത്ര ചെയ്‌തു കാണിച്ചു കൊടുത്തു. ഇന്ന്‌ ഇന്നമ്മമാരുണ്ടായിരുന്നുവെങ്കില്‍ ഓടി ചെന്നു പറയാമായിരുന്നു രാത്രി യാത്രകളിലെ തമാശകളെക്കുറിച്ച്‌, ഇവള്‍ ഒറ്റക്കാണല്ലൊ എന്നു ഭയക്കുന്ന വഴിയോര കണ്ണുകളെക്കുറിച്ച്‌..... എത്ര കിലോമീറ്ററുകള്‍ യാത്ര ചെയ്‌താലും ഛര്‍ദ്ദിയെന്നല്ല ഒരു ക്ഷീണവും എന്നെ ഇപ്പോള്‍ തൊട്ടു തീണ്ടാറില്ല ഇന്നമ്മേയെന്ന്‌... വിലക്കപ്പെട്ട സ്വാതന്ത്ര്യം ഞാനിന്ന്‌ നേടിയെടുത്തെന്ന്‌.... നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിക്കും കിട്ടുന്നതിനേക്കാള്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നത്‌ ഇന്നമ്മമാര്‍ അന്നു വളര്‍ത്തിയ ഈ ഞാനാണെന്ന്‌....

പക്ഷെ അതിനു മുമ്പേ ഇന്നമ്മമാര്‍ പോയി. അപമാനങ്ങളില്‍ നിന്നും അവഗണനകളില്‍നിന്നും വാശിയിലേക്കുയരാനും ആ വാശിയുടെ പാതയിലൂടെ വിജയത്തിലെത്താനും ഉള്ള കുറുക്കുവഴി പറഞ്ഞു തന്ന്‌ അവര്‍ എങ്ങോ പോയി.... ഇപ്പോഴും ജീവിതത്തില്‍ അപമാനിക്കപ്പെടുമ്പോള്‍ ചെറിയ ഇന്നമ്മമാരുടെ മുഖം മനസ്സില്‍ തെളിയും ഞൊടിയിടകൊണ്ട്‌ ആ അപമാനത്തെ എറിഞ്ഞുടച്ച്‌ മനസ്സ്‌ ഫ്രീയാവും.

ക്ഷേത്രങ്ങളേക്കാളും, തറവാട്ടു കാരണവന്‍മാര്‍ കുടിയിരിക്കുന്ന പടിഞ്ഞാറ്റിയിലെ പൂജാമുറിയേക്കാളും വിശിഷ്ടമായ ഒരിടം എനിക്ക്‌ ഇന്നുണ്ട്‌, ഞാന്‍ എനിക്കായി മാറ്റി വെച്ച ഒരിടം. ഇന്നമ്മമാരും അവരുടെ അച്ഛനമ്മമാരും മണ്ണു പുതച്ചുറങ്ങുന്ന അവരുടെ ചുടല. ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീണേക്കാവുന്ന ആ മണ്‍കുടില്‍, പൊട്ടി പൊളിഞ്ഞു പോയ ഉല, പിന്നെ, കാടു പിടിച്ചു കിടക്കുന്ന, അവകാശികളാരും വരാനില്ലാത്ത ആ വീടും പുരയിടവും. ജീവിതത്തിലെ നന്മയും സന്തോഷങ്ങളും പങ്കിടാന്‍ ആ പുണ്യഭൂമിയിലേക്ക്‌ ഇടക്കിടെ പോവാന്‍ മറക്കാറില്ല ഞാന്‍. അവിടെ സ്വാതന്ത്ര്യത്തോടെ നടക്കുന്ന പാമ്പുകളും മറ്റു ജീവജാലങ്ങളും അന്ന്‌ അസ്വസ്ഥരാവും, പക്ഷേ അവ ഒരിക്കലും എന്നെ ഉപദ്രവിച്ചിട്ടില്ല. മണ്ണിനിടിയില്‍ കിടന്ന്‌ ഇന്നമ്മമാര്‍ പറയുന്നുണ്ടാവാം "ഇവള്‍ ഞങ്ങള്‍ പ്രസവിക്കാത്ത ഞങ്ങളുടെ മകളാണ്‌, ഉപദ്രവിക്കരുതിട്ടോ"ന്ന്‌...

ആ ചുടലയാണ്‌ സെമിത്തേരികളെ പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചത്‌. മണ്ണിനടിയില്‍ കിടന്ന്‌ അവര്‍ സംസാരിക്കുന്നുണ്ടാവാം.. ആര്‍ക്കൊക്കെയോ ആരൊക്കെയോ ആയിരുന്ന ചിലര്‍, അവര്‍ ആ കുഴിമാടങ്ങളില്‍ മയങ്ങുന്നുണ്ട്‌. ഉള്ളുരുകി നമ്മള്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ പാകത്തില്‍.... ഇന്നും അവര്‍ക്ക്‌ കേള്‍വി ബാക്കിയുണ്ട്‌..... ഹൃദയം കാണാന്‍ പാകത്തില്‍ കാഴ്‌ചയും... ഓരോ സെമിത്തേരിയും ഒരായിരം കഥകള്‍ പറയുന്നുണ്ട്‌... ജീവിതത്തിന്റെ..... മരണത്തിന്റെ.... ശാന്തിയുടെ... അങ്ങിനെ എന്തിന്റെയൊക്കെയോ കഥകള്‍....

ഇത്തവണ ഇന്നമ്മമാരെ കാണാന്‍ പോകുമ്പോള്‍ പറയാന്‍ വിശേഷങ്ങള്‍ ഒരുപാടുണ്ട്‌... കൊച്ചിയിലേക്ക്‌ ചേക്കേറിയതിനെക്കുറിച്ച്‌.... ബോള്‍ഗാട്ടിയിലെ താമസത്തെക്കുറിച്ച്‌... ഈ ബ്ലോഗിനെക്കുറിച്ച്‌..... പുതിയ സുഹൃത്തുക്കളെക്കുറിച്ച്‌..... മനസ്സിനെ തൊട്ട കാഴ്‌ചകളെക്കുറിച്ച്‌..... സങ്കടങ്ങളെക്കുറിച്ച്‌.... സ്‌നേഹത്തെക്കുറിച്ച്‌.... ഇന്നമ്മമാരെക്കുറിച്ചെഴുതിയ ഈ കുറിപ്പിനെക്കുറിച്ച്‌.... എല്ലാം.... എല്ലാം....

വഴക്കു പറയുമോ അവരെന്നെ, ഏയ്‌ ഇല്ല. എന്റെ എല്ലാ കുട്ടിക്കളികള്‍ക്കും അവരെന്നും കൂട്ടായിരുന്നല്ലൊ. ഇത്തവണയും അവരെന്നെ സ്‌നേഹത്തോടെ സ്വീകരിക്കും. വലിയ ഇന്നമ്മ ചിലപ്പോള്‍ അല്‍പം ഗൗരവത്തില്‍ പറയുമായിരിക്കും "ഈ കുട്ടീടെ ഒരു കാര്യ"മെന്ന്‌ - എത്രയേറെ സാദ്ധ്യതകള്‍ ഉണ്ട്‌ നമ്മുടെ ഒക്കെ ലൈഫിന്‌.... അതൊക്കെ ഇങ്ങിനെ പരസ്യമാക്കണോ എന്ന്‌ പരിഭവിച്ചേക്കാം...

പക്ഷേ ചെറിയ ഇന്നമ്മ, ഇല്ല.... അവരെന്നെ ചേര്‍ത്തു നിര്‍ത്തുകയേ ഉള്ളു... നെഞ്ചിലോട്ട്‌... എന്റെ വിശേഷങ്ങള്‍ക്ക്‌ കാതു തരികയേ ഉള്ളൂ... നമ്മള്‍ നമ്മളെ സ്‌നേഹിച്ചാലേ ഈ ലോകവും നമ്മെ സ്‌നേഹിക്കൂ എന്ന്‌... എന്തിനാ മറ്റുള്ളവരെപോലെയാവാന്‍ കൊതിക്കുന്നത്‌, നമുക്ക്‌ നാമായാല്‍ പോരെ എന്ന്‌... അനുഭവങ്ങളുടെ എം.ഫിലും എംഎഡും ഉളള ഇന്നമ്മ പറയുമായിരിക്കും... അപ്പോള്‍ അര്‍ത്ഥം മുഴുവന്‍ മനസ്സിലാവാതെ ഞാനും തിരിച്ചു പോരും... തിരക്കിന്റെ ഈ ജീവിതത്തിലേക്ക്‌.... പിന്നീട്‌ അനുഭവങ്ങളുടെ കല്ലില്‍ ജീവിതം മാറ്റുരക്കുമ്പോള്‍ ആത്മഗതം പോലെ ഞാന്‍ മനസ്സിലാക്കും "ഇന്നമ്മ പറഞ്ഞത്‌ ശരിയാണെ"ന്ന്‌.

28 comments:

ശ്രീ said...

ഇന്നമ്മമാരുടെ രണ്ടാം ഭാഗവും അസ്സലായി. പതിവു പോലെ ഹൃദ്യമായ എഴുത്ത്.

:)

Unknown said...

ഇന്നമ്മന്മാരെല്ലാം മമ്മിന്മാരായി പോയിരിക്കുന്നു.
എവിടെയും മമ്മി.വിഷുവിനെകുറിച്ചുള്ള ഓര്‍മ്മകളും
കൈനീട്ടവും ഒക്കെ രസകരമായി തോന്നി
കാലത്തിന്റെ കുതിപ്പില്‍
പലതും നമ്മില്‍ നിന്നു അടര്‍ന്ന് അടര്‍ന്ന് ഇല്ലാതാകുകയാണ്

കാവലാന്‍ said...

ഓര്‍മ്മകളുടെ നിലയ്ക്കാത്ത നിശബ്ദസ്പന്ദങ്ങള്‍.
ഹൃദയസ്പര്‍ശിയായ വവരണത്തില്‍ നിന്നും ഇന്നമ്മമാരുമായുണ്ടായിരുന്ന തമന്നയുടെ സ്നേഹത്തിന്റെ മുഴുവന്‍ ഭാവങ്ങളും വായനക്കാരിലേയ്ക്കു പകരുന്നു. അഭിനന്ദനങ്ങള്‍.
ഓടോ,അവഗണിയ്ക്കപ്പെടുന്ന ബാല്യത്തിന്റെ വിവരണം വരുന്നേടത്ത് ആ ഇരുനിറക്കാരിയായിരുന്ന കമലക്കുട്ടിയുടെ അതേ ട്യൂണ്‍ വരുന്നപോലെ.

Sharu (Ansha Muneer) said...

ആമി, എഴുത്തിന്റെ ശൈലി വളരെ ഹൃദ്യമാണ്. ഓര്‍മ്മകളെ അതേ തനിമയോടെ സ്നേഹത്തിന്റെ ഭാഷയില്‍ പകര്‍ത്തിയെഴുതിയിരിക്കുന്നു. വളരെ നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ :)

420 said...

ആമി,
നല്ല അവതരണം.
അതേസമയം,
മനോഹരമായ ചില
വാചകങ്ങള്‍ക്കിടയില്‍
ചേര്‍ത്തുവച്ച
'സാലറിയും സര്‍പ്രൈസും
ലൈഫു'മൊക്കെ
മലയാളംതന്നെ
മതിയായിരുന്നു എന്നുതോന്നി.
തുടരുക..

ബിന്ദു കെ പി said...

ആമി,
ഇന്നാണ് ഈ ബ്ലോഗ് കാണുന്നത്. ഇന്നമ്മമാരെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഹൃദ്യമായി. അഭിനന്ദനങ്ങള്‍..

Rare Rose said...

ആമീ..,..ഇന്നാണുട്ടോ ഈ ബ്ലോഗ് ‍ കണ്ടത്..പേരു‍ കണ്ടപ്പോള്‍ തന്നെ ഒരിഷ്ടം തോന്നി..കഥകളിലൂടെ എന്റെ മനസ്സിലിടം നേടിയ മാധവിക്കുട്ടിയുടെ പേരു‍..‍വായിച്ചു നോക്കിയപ്പോള്‍ അതിലേറെ ഇഷ്ടായി..അപകര്‍ഷതയിലാണ്ടു പോയ കുരുന്നു മനസ്സിനെ ജീവിതത്തിന്റെ വെളിച്ചത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ ആ ഇന്നമ്മമാരെ ഞാനുമേറേയിഷ്ടപ്പെടുന്നു...ഹൃദയത്തിലിന്നും അവര്‍ക്കായൊരിടം കൊടുത്ത് കൂടെകൊണ്ടു നടക്കുന്ന ആമിക്കും തുടര്‍ന്നും ഇന്നമ്മമാരുടെ സ്നേഹം തുണയായുണ്ടാകട്ടെ....:)

CHANTHU said...

"ഇന്നമ്മമാര്‍" രണ്ടു ഭാഗങ്ങളും വായിച്ചു.
ചാണകമെഴുതിയ മുറ്റത്ത്‌, കരിതേച്ച തിണ്ണകളില്‍, കൊയ്‌തെടുത്ത നെല്ലിന്‍ കറ്റകള്‍ക്കിടയിലൂടെ മുട്ടിലിഴയുന്ന, പിന്നെ എല്ലാ മുള്ളു വേരികളും വലിച്ചെറിഞ്ഞ ആ കുഞ്ഞു കുസൃതി പെങ്ങളോടെനിക്ക്‌ നല്ല വാല്‍സല്യം തോന്നുന്നു. ഓര്‍മ്മകള്‍ നല്ല രചനയാക്കിയതിന്‌ അഭിനന്ദനം.

ഇട്ടിമാളു അഗ്നിമിത്ര said...

ഞാനും വന്നിരുന്നു ഇവിടെ.. ഇന്നമ്മമാരെ വായിക്കാന്‍.. ഇനിയും വരാം.. ട്ടൊ

Sherlock said...

ഇന്നമ്മമാരും ബാല്യകാല സുഹൃത്തും വായിച്ചു.

തുടര്‍ന്നെഴുതുക :)

നവരുചിയന്‍ said...

"ഇന്നമ്മമാര്‍" രണ്ടു ഭാഗങ്ങളും വായിച്ചു.ഹൃദ്യം അയ എഴുത്ത് ... പിന്നെ കുറച്ചു കൂടി ഒതുക്കാം ആവാം എന്ന് തോന്നുന്നു .പോസ്റ്റ് ഒരുപാടു നീണ്ടു പോകുന്നു ...ഭാവുകങ്ങള്‍ ... വീണ്ടും എഴുതുക

Niranjana said...

ആമി,
ഇന്നമ്മയെ ഇഷ്ടപ്പെട്ടു.
മിനിയാന്ന് കണ്ട ആമിയമ്മയേയും
:)

രാംജി പെരുമുടിയൂർ ( RAMJI Perumudiyoor ) said...

Aami.............

Its really Nostalgic.........

Keep This Mind to Ever and .......................... All the Best

Prajeshsen said...

ippool kandu ezhuthinte puthiya oru idam
kollam nannayirikkuunnuuu

Unknown said...

എങ്ങിനെയൊ കറങ്ങി തിരിയണ കൂട്ടത്തിലാ തമന്നയില്‍ എത്തിയത്.വായിച്ചപ്പോ എന്തൊ വല്ലതെ ഇഷ്ടമായി. ഇന്നമ്മയെന്ന അനുഭവം എനിക്കും ഏറെക്കുറെ ഇതിനു സമാനമായി ഉണ്ടാ‍യതിനാലാകാം.അല്ലെങ്കില്‍ ഇതു പോലൊരു ഇന്നമ്മ ഇന്നും എനിക്കുണ്ട് എന്നതിനാലാകാം. ജന്മം കൊണ്ട് എന്റെ ആരുമല്ലെങ്കിലും, മറ്റാരെക്കാളും എനിക്ക് പ്രിയപ്പെട്ട ഒരു ഇന്നമ്മ. “ഇന്റെ അമ്മ” അതാണ് ഇന്നമ്മയായത്. അമ്മെയാണോ ഇന്നമ്മെയാണോ കൂ‍ടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ ഇന്നമ്മയെ എന്ന് പറഞ്ഞ കുട്ടിക്കാലം പെട്ടെന്ന് ഒരു ഫ്ലാഷ് ബാക്ക് പോലെ എന്റെ കണ്ണുകളില് നിറഞ്ഞു ഇത് വായിച്ചപ്പോ...സന്തോഷം. ഇനീം എഴുതുക. വല്ലപ്പോഴുമൊക്കെ ഇതുപോലെ വരാം തമന്നയിലേക്ക്.

Basheer Vallikkunnu said...

ആദ്യമായി വരുകയാണ്.. കൊള്ളാം.

രാംജി പെരുമുടിയൂർ ( RAMJI Perumudiyoor ) said...

Puthiya Visheshangalkayi kathirikkunnu....

sree said...

nice one...better not to use english words in between

manoj said...

ചിലര്‍, അവര്‍ ആ കുഴിമാടങ്ങളില്‍ മയങ്ങുന്നുണ്ട്‌. ഉള്ളുരുകി നമ്മള്‍ വിളിച്ചാല്‍ കേള്‍ക്കാന്‍ പാകത്തില്‍.... ഇന്നും അവര്‍ക്ക്‌ കേള്‍വി ബാക്കിയുണ്ട്‌..... ഹൃദയം കാണാന്‍ പാകത്തില്‍ കാഴ്‌ചയും..

ആമി, ഞാന്‍ അമ്മുവിന്റെ കൂട്ടുകാരികളുടെ കൂടെ ആമിയെ കണ്ടിട്ടുണ്ട്. അന്നൊന്നും ഈ ബ്ലോഗ് ഞാന്‍ കണ്ടിരുന്നില്ല. എന്റെ പഴകിയ കണ്ണുകളെ ഞാന്‍ ശപിക്കുന്നു. നല്ല കാഴ്ചകള്‍ കാണാതെ പോകുന്നതിനു ഞാന്‍ എന്നെ വഴക്കു പറയുന്നു...

വളരെ നല്ല എഴുത്ത്.

Bijoy said...

Dear Sir/Madam

We are a group of youngsters from cochin who are currently doing a website on kerala. which we plan to make the most informative resource available. our website is http://enchantingkerala.org .

you could find more about us and our project here: http://enchantingkerala.org/about-us.php

we came across your website:http://aamitham.blogspot.com/

We found your website interesting and noted that the content in your webpage and ours could complement each other. So we kindly request you to have a look at our website and provide a link to it if you think its worth linking to. Ofcourse we'll reciprocate by adding a link to your webpage from ours.

as you can see ours is a collaborative venture wherein many people from different walks of life participate. we also welcome you to be a part of our site, you could help the project by writing articles, providing photos and videos, subscribing to our content and also by recommending it to your friends and relatives.

pls free to contact me for any further clarification needed or even if its just to say hi.


warm regards


For Enchanting Kerala

Bibbi Cletus

Format to be used for linking to Enchanting Kerala.org

Kerala's Finest Portal : Kerala Information

kevin hill said...

fantastic post!!

Theses | research writing | Essay

Anonymous said...

aami .orupadu nannayittunde.

നിരക്ഷരൻ said...

ഇന്നമ്മ രണ്ട് ഭാഗങ്ങളും വായിച്ചു. കൂടാതെ മാണിക്യേച്ചിയുടെ ബ്ലോഗ് വഴി പോയി മൂന്നാമത് ഒരു ഇന്നമ്മയേയും കണ്ടു. ഇന്നമ്മ എന്നുപറഞ്ഞാല്‍ത്തന്നെ സ്നേഹത്തിന്റെ പര്യായമാണോന്നാ ഇപ്പോളത്തെ ചിന്ത.

ആശംസകള്‍

Muhammad Shereef said...

Its nice.. best wishes

Invite you to visit my blog

www.veruthe-kurichath.blogspot.com

Anonymous said...

http://adipoliblogspotcom.blogspot.com/ വിസിറ്റ് ചെയ്യുക അഭിപ്രായം അറീക്കുക

Unknown said...

aami chachi super ur notes.i am jaison .njan kozhikkode aanu place,

ABDUL LATHEEF K A said...

ariyathe a balyakalathilek koottikkond povunnu...hridyamaya avatharanam..best of luck...

malayalam said...

nannayittundu