Jan 3, 2008

ആത്മചരിത്രം

നിന്നെക്കുറിച്ചു
ഞാന്‍പറയാതെ പോയതത്രയും
എന്റെ ചരിത്രമാണല്ലൊ.

പൊഴിഞ്ഞ ദിനങ്ങള്‍മാറാല
പൂണ്ട്‌ ശയനങ്ങളിലൊക്കെയും
ഫണമുയര്‍ത്തിയപ്പോള്‍,
എന്റെതെന്ന്‌ കരുതിയതൊക്കെയും
ജീവശ്ചവമായി വമിഞ്ഞൊഴുകിയപ്പോള്‍
നീയെനിക്കൊരു സ്‌നേഹസാന്നിദ്ധ്യമായിരുന്നു
ഇന്ന്‌, ഈ തമസ്സിന്റെ തണുപ്പില്‍,
ഉഷസ്സിന്റെ വഴുപ്പില്‍,
ഉഷ്‌ണ തീരങ്ങളില്‍ സ്‌നേഹതീര്‍ത്ഥമായ്‌
നീ എന്നിലേക്കൊഴുകിയെത്തുന്നു....

അകലെയെങ്കിലും കൂട്ടുകാരാ,
നിന്റെ ആ നനുത്ത കൈകളുടെ
സ്‌പര്‍ശം ഇന്നും എന്നെ
ശുദ്ധീകരിക്കുന്നതായി
എനിക്കു തോന്നുന്നു.
നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളില്‍ഞാനിതാ
പൂത്തുലയുകയാണ്‌.

14 comments:

ജൈമിനി said...

നിന്നെക്കുറിച്ചു
ഞാന്‍പറയാതെ പോയതത്രയും
എന്റെ ചരിത്രമാണല്ലൊ....

നന്നായിരിക്കുന്നു. :-)

ശ്രീ said...

നന്നായിരിയ്ക്കുന്നു, വരികള്‍!

:)

ഉപാസന || Upasana said...

നിന്നെക്കുറിച്ചു
ഞാന്‍പറയാതെ പോയതത്രയും
എന്റെ ചരിത്രമാണല്ലൊ.

history is creating via this way also..
Good lines Aami
:)
upaasana

അച്ചു said...

ഉഷസ്സിന്റെ വഴുപ്പില്‍,
ഉഷ്‌ണ തീരങ്ങളില്‍ സ്‌നേഹതീര്‍ത്ഥമായ്‌
നീ എന്നിലേക്കൊഴുകിയെത്തുന്നു....

ഉഷസ്സിന്റെ വഴുപ്പ്...ഇതു മനസ്സിലായില്ല... വ്യക്തമാക്കമൊ??

മിന്നാമിനുങ്ങുകള്‍ //സജി.!! said...

പൊഴിഞ്ഞ ദിനങ്ങള്‍മാറാല
പൂണ്ട്‌ ശയനങ്ങളിലൊക്കെയും
ഫണമുയര്‍ത്തിയപ്പോള്‍,
എന്റെതെന്ന്‌ കരുതിയതൊക്കെയും
ജീവശ്ചവമായി വമിഞ്ഞൊഴുകിയപ്പോള്‍
നീയെനിക്കൊരു സ്‌നേഹസാന്നിദ്ധ്യമായിരുന്നു

ഈ ലോകത്ത് ആര്‍ക്കും ആരുടേയും ആരും ആകാന്‍ കഴിയില്ലാ എല്ലാം കാലയവനികയ്കുള്ളില്‍ മറയുന്നൂ. :)

Gopan | ഗോപന്‍ said...

നല്ല വരികള്‍..
വീണ്ടും ഒരു ആമി രചന..
അവസാന വരികള്‍.. അതിന് തുടക്കത്തിന്‍റെ തീക്ഷണതയില്ല..ഒരു പക്ഷെ എന്‍റെ തോന്നലാകം..
നന്നായിരിക്കുന്നു..

ദിലീപ് വിശ്വനാഥ് said...

ആദ്യത്തേയും അവസാനത്തേയും വരികള്‍ കൊള്ളാം.
നടുവിലത്തെ ഖണ്ഡിക ആകെ പുകമറ സൃഷ്ടിക്കുന്നു. വെറുതെ വാക്കുകള്‍ അടുക്കിയിരിക്കുന്നു എന്ന് ഒരു തോന്നല്‍ എനിക്ക് ഉണ്ടായി. (എന്റെ മാത്രം അഭിപ്രായമാണ്. തല്ലാന്‍ വരരുത്)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

തുടക്കം നന്നായി

ഏ.ആര്‍. നജീം said...

"നിന്നെക്കുറിച്ചു
ഞാന്‍പറയാതെ പോയതത്രയും
എന്റെ ചരിത്രമാണല്ലൊ."

ഇത് ഇഷ്ടപെട്ട വരികള്‍...

ബയാന്‍ said...

:)

മുസാഫിര്‍ said...

കവിത ഒന്നു കൂടി നന്നാക്കാമായിരുന്നെന്നു തോന്നി.ടെമ്പ്ലേറ്റ് നന്നായിരിക്കുന്നു.

ആമി said...

മിനീസ്‌, ശ്രീ, ഉപാസന, Eccentric. കൂട്ടുകാരന്‍, സജി, ഗോപന്‍, വാല്‍മീകി, പ്രിയാ ഉണ്ണികൃഷ്‌ണന്‍, എ.ആര്‍. നജീം, ബയാന്‍, മുസാഫിര്‍ നല്ല അഭിപ്രായങ്ങള്‍ക്ക്‌ നന്ദി..വിമര്‍ശനങ്ങളെ ഞാന്‍ ഉള്‍കൊള്ളുന്നു. നന്നാക്കാന്‍ ശ്രമിക്കാം.

Sharu (Ansha Muneer) said...

ആദ്യ വരികള്‍ ഹൃദ്യമായി... തുടരുക...

Unknown said...

ആമിക്കുട്ടീ, ഈ കവിതയില്‍ ഒരു പെണ്ണത്തം കാണുന്നു. അത് അവിടെ നില്‍ക്കട്ടെ.
വാക്കുകള്‍ കുറേക്കൂടി ലളിതമായവ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ആദ്യത്തെ വരികളിലെ കവിത താഴേക്ക് വരുന്തോറും ഇല്ലാതായതുപോലെ. ആ മൂന്ന് വരികളില്‍ മാത്രം നിര്‍ത്തിയിരുന്നെങ്കില്‍ ഇത് ഏറെ നല്ല കവിതയാവുമായിരുന്നു എന്ന് ഏട്ടന്റെ അഭിപ്രായം. പിന്നെ വരികള്‍ ക്രമീകരിക്കുന്നത് കുറേക്കൂടി ശ്രദ്ധിച്ചാവട്ടെ.